ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു:പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും

 കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 03:38 PM IST
  • പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
  • കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റം
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു:പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ഏപ്രിൽ 28-ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. വി.എച്ച്.സി പരീക്ഷകളും മാറ്റി വെച്ചു.

എസ്.എസ്.എൽ.സിയുടെ അടക്കമുള്ള എഴുത്ത് പരീക്ഷകൾ മാറ്റിവെക്കില്ല. പ്രാക്ടിക്കൽ പരീക്ഷകളിലും മറ്റും ലാബുകളിലടക്കം ഒരുമിച്ച് കുട്ടികൾ ഇരിക്കേണ്ടി വരുന്നതും സാനിറ്റേഷൻ പ്രതിസന്ധിയും കണക്കിലെടുത്താണ് നടപടി. കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷകൾ മാറ്റണമെന്ന് അധ്യാപകരടക്കം നേരത്തെ രംഗത്ത് എത്തിയിരുന്നു.

മെയ് മാസത്തിലെ കണക്കുകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും എന്ന് നടത്തണം  പരീക്ഷ എന്ന് തീരുമാനിക്കുക. വലിയ വിവാദങ്ങൾക്കാണ് ഇത്തവണ പ്ലസ്ടു പരീക്ഷകൾ വഴിവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News