തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചപ്പോള്‍ നികുതി കുറയ്ക്കാതെ സംസ്ഥാനം അസത്യം പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. ഇടതുസര്‍ക്കാര്‍ നികുതിയില്‍ നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാനം നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി  4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ്  ജനങ്ങള്‍ക്ക് നൽകിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78  രൂപയുമായിരുന്നു വില. ഇപ്പോഴത്  യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഉയര്‍ന്ന വിലയുടെ കാരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Read Also: Fuel Price: കേന്ദ്രം ഇന്ധന നികുതി കുറച്ചു : ആനുപാതികമായി കുറഞ്ഞതിന് വീമ്പ് പറയാതെ കേരളവും നികുതി കുറയ്ക്കണം


കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചെങ്കിലും നികുതി യഥാക്രമം 19.90 രൂപയും 15.80 രൂപയാണ്. ഇത് ഇപ്പോഴും ഭീമമായ നിരക്കാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത്  27.90 രൂപയായും  ഡീസലിന് 3.65 രൂപയായിരുന്നത് 21.80 രൂപയുമായി കുത്തനെ ഉയര്‍ത്തിയിട്ടാണ് ഇപ്പോള്‍ നാമമാത്രമായ ആശ്വാസം നൽകിയതെന്നും ഉമ്മൻചാണ്ടി പറയുന്നു. കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നേരിയ ആശ്വാസംപോലും നല്കാന്‍ തയാറല്ല. 


വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയുമാണ് കൈനനയാതെ കിട്ടുന്നത്. കേന്ദ്രം നികുതി കുറച്ചതിനെ തുടര്‍ന്ന്  ഇതില്‍ നിന്ന് പെട്രോളിന് 2.41 രൂപയും (30.08 രൂപ) ഡീസലിന് 1.36 രൂപയും (22.34) കേരളത്തില്‍ ആനുപാതികമായി കുറയും. അപ്പോഴും  കേന്ദ്രത്തേക്കാള്‍ വളരെ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. 1,25,000 കോടി രൂപ സബ്‌സിഡി നൽകിയാണ്.

Read Also: ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം


ഇന്ധനവില  യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 112.5 ഡോളര്‍. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു കിട്ടുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടാത്തത് നികുതി ഭീകരതമൂലമാണ്. ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ