കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്ഫോടനം.  പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽപാത്രങ്ങൾ ബോംബുകളാണെന്ന് അറിയാതെ പുഴയിലെറിഞ്ഞപ്പോൾ ഉണ്ടായത് വൻ സ്ഫോടനം.  സംഭവം നടന്നത് കാഞ്ഞിരക്കടവ് പുഴയോരത്താണ്.  വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ആശ്വാസം.. ടിക്കറ്റ് നിരക്ക് കുറച്ച് കൊച്ചി മെട്രോ 


കണ്ണൂർ പാനൂരിലെ പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഈ സ്റ്റീൽ പാത്രങ്ങൾ കിട്ടിയത്.  വീട്ടുകാർ ബംഗളൂരുവിൽ സ്ഥിരതമാസക്കാരായതുകൊണ്ട് വീട് അടച്ചിട്ടിരിക്കുകയായിരുന്നു.   ആഭിചാര ക്രിയയാണെന്ന് ധരിച്ച് ഈ സ്റ്റീൽ പാത്രങ്ങൾ വീട്ടുകാർ സ്വന്തം കാറിൽ കൊണ്ടുപോയി പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഉഗ്ര സ്ഫോടനമുണ്ടായത്.   


Also read: Photo Gallery: Nandini Rai യുടെ ഹോട്ട് ഫോട്ടോകൾ വൈറലാകുന്നു 


ശബ്ദം കേട്ട നാട്ടുകാർ പുഴയോരത്തേക്ക് ഓടിയെത്തുകയായിരുന്നു.  സംഭവമറിഞ്ഞ് ചൊക്ലി പൊലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു.  വിഷയത്തിൽ സമഗ്ര അന്വേഷണം  വേനടമെന്ന് സിപിഎം കരിയോട് ലോക്കൽ കമ്മിറ്റിയും  കരിയാട്  മണ്ഡലം  കോൺഗ്രസ്സ് കമ്മിറ്റിയും പടന്നക്കര വരദ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.