കൊച്ചി: കോറോണ കാലത്ത് ജനങ്ങൾക്ക് ആശ്വാസവുമായി കൊച്ചി മെട്രോ രംഗത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രാ നിരക്കുകളും സ്ലാബുകളും പുനർ നിർണ്ണയിച്ചുകൊണ്ട് KMRL പുതിയ ഉത്തരവിറക്കി. ഈ പ്രയോജനം കൊച്ചി മെട്രോ വൺ കാർഡ് ഉപയോഗിക്കുന്നവർക്കും പ്രയോജനം ലഭിക്കും.
അഞ്ചുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതൽ മെട്രോ ആരംഭിക്കുമ്പോൾ നിരക്കുകൾ പുതിയതായിരിക്കും. നിരക്കുകുറവിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ 20 രൂപയ്ക്ക് 5 സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാം. കൂടാതെ 30 രൂപയ്ക്ക് 12 സ്റ്റേഷനുകളിലേക്കും അതിനപ്പുറമുള്ള സ്റ്റേഷനുകളിലേക്ക് 50 രൂപയ്ക്കും യാത്ര ചെയ്യാം. അതായത് ആലുവ മുതൽ പേട്ട വരെ ഇനി 60 രൂപയ്ക്ക് പകരം 50 രൂപ നൽകിയാൽ മതി.
Also read: Gold smuggling case: സ്വപ്നയുടെ മൊഴി ചോർത്തിയത് കസ്റ്റംസിൽ നിന്ന്..!
പുതിയ സ്ലാബ് അനുസരിച്ച് 10,20,30,50 എന്നിങ്ങനെയാണ് യാത്രാ നിരക്ക്. മുൻപ് 10, 20, 30, 40, 60 എന്നിങ്ങനെയായിരുന്നു യാത്രാ നിരക്ക്. കൊറോണ രോഗബാധ കണക്കിലെടുത്താണ് KMRL നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചത്.
കൊറോണ lock down ന തുടർന്ന് മെട്രൊ സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാരില്‍ പലരുടെയും വണ്‍ കാര്‍ഡിന്റെ കാലാവധി അവസാനിച്ചെങ്കിലും അത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുമെന്നും KMRL അറിയിച്ചു. മാത്രമല്ല പുതിയ കാർഡ് വാങ്ങുന്നവർക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന കാർഡ് ഈ മാസം 7 നും 22 നും ഇടയിൽ ചാർജ് ഈടാക്കാതെ ലഭിക്കും. കൂടാതെ വീക്ക് ഡേ പാസുകൾക്ക് 125 രൂപയിൽ നിന്ന് 110 ആയും വീക്കെൻഡ് പാസുകൾക്ക് 250 രൂപയിൽ നിന്നും 220 ആയും കുറച്ചിട്ടുണ്ട്.