കൊച്ചി: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാതികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ അടിയന്തി ഇടപെടൽ.ദേശീയപാതകളിലെ കുഴികള്‍ അടക്കാൻ കോടതി ദേശിയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍, പ്രോജക്‌ട് ഡയറക്ടർ എന്നിവർക്കാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിഷയത്തിൽ നിര്‍ദേശം നല്‍കിയത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത് പരിഗണിക്കവെ റോഡുകള്‍ പശ വെച്ച്‌ ഒട്ടിക്കുകയാണോ എന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


Also Read : Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ


വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായ പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്. രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് സ്കൂളിന് മുന്‍പിലെ കുഴിയിലാണ് ഹാഷിം വീണത്.ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയില്‍ വീണായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ ഹാഷിമിൻറെ ശരീരത്തിൽ  പിറകില്‍ വന്ന വാഹനം കയറിയിറങ്ങുകയായിരുന്നു.


ALSO READ: ആശുപത്രിയിൽ ആരോ​ഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; കണ്ടെത്തിയത് കടുത്ത അനാസ്ഥ, ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി


അതിനിടയിൽ സംഭവത്തിന് പിന്നാലെ ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തിയിരുന്നു.നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണെന്നും. കുഴികള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും മനന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.