തിരുവനന്തപുരം: കേരളത്തിലെ വാരാന്ത്യ ലോക്ക് ഡൗൺ രീതിയിൽ മാറ്റം. ചൊവ്വാഴ്ച ചേർന്ന  കോവിഡ് അവലേകന യോഗത്തിലാണ് പുതിയ മാറ്റം. ഇളവുകൾ വ്യാപാരികളുടെ ആശങ്കകൾക്ക് ഒരു പരിഹാരം കാണാനാകുമെന്ന് കരുതാം. ബുധനാഴ്ച ഒൗദ്യോഗികമായി ഇത് നിയമസഭയിൽ പ്രഖ്യാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഇപ്പോൾ കേരളത്തിലാണ്. പല സമയങ്ങളിലായി കർശന നടപടികൾ സ്വീകരിച്ചെങ്കിലും അവയിൽ ചില മാറ്റങ്ങൾ വരുത്തുവാനാണ് കോവിഡ് അവലേകന യോഗത്തിലൂടെ തീരുമാനിക്കുന്നത്.


ALSO READ : Johnson and Johnson Vaccine: ഉടനില്ല, ഇന്ത്യയിൽ അടിയന്തിര വാക്സിൻ ഉപയോഗത്തിനുള്ള അപേക്ഷ ജോൺസൺ ആൻറ് ജോൺസൺ പിൻവലിച്ചു


ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ട് ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗൺ വെട്ടിച്ചുരുക്കി ഞായറാഴ്ച മാത്രമാക്കും എന്നാണ്. 


മറ്റു ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനും, പ്രവർത്തന സമയം വർദ്ധിപ്പിക്കാനും ഉളള അനുമതിയും ശുപാർശയിൽ പറയുന്നു. എങ്കിലും എത്ര മണിക്കൂർ കടകൾ തുറന്ന് പ്രവർത്തിക്കാം എന്നതിൽ വ്യക്തതയില്ല.


കൂടാതെ ടിപിആർ അടിസ്ഥാനമാക്കി മേഖലകൾ തിരിക്കുന്നത് ഒഴിവാക്കി രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ വഴി നിയന്ത്രണങ്ങൾ കൊണ്ട് വരാനും ശുപാർശയിൽ പറയുന്നു.


ALSO READ : Covid Delta Outbreak : കോവിഡ് രോഗബാധ പടരുന്നു; വുഹാനിലെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈന


23676 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ കേരളത്തിൽ രേഖപ്പെടുത്തിയത്. ഒപ്പം148 മരണം കൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് 11.87% ആയി കുറഞ്ഞു എന്നത് ആശ്വാസമുണ്ടാക്കുന്നു. മാത്രമല്ല രോഗമുക്തരായവർ 15626 പേരും ചികിത്സയിൽ കഴിയുന്നവർ 173221 പേരും.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക