ന്യുഡൽഹി:  തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ  നിർണായക  വിധി പുറത്ത്.  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനാണ് അധികാരമെന്ന് സുപ്രീംകോടതി വിധിച്ചു.  താൽക്കാലിക ഭരണസമിതിക്കായിരിക്കും ഇപ്പോൾ അധികാരം ഉണ്ടാകുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം: നിർണായക സുപ്രീംകോടതി വിധി ഇന്ന് 


ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011 ലെ വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്.  


ഇതോടെ ക്ഷേത്രം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്