തിരുവനന്തപുരം: മെഡിക്കൽ കോളേജ് കൊറോണ വാർഡിൽ ആത്മഹത്യാ ശ്രമം നടത്തിയ നെടുമങ്ങാട് സ്വദേശി മുരുകേശൻ മരണമടഞ്ഞു.  ഇന്ന് വൈകുന്നേരമാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊറോണ വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം..!


കോറോണ ബാധ സംശയിച്ച് മുരുകേശനെ ഇന്നലെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  ഇന്ന് വൈകുന്നേരം ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.  ഉടനെ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.  


Also read: തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു...


രാവിലെ മരിച്ച ആനാട് സ്വദേശിയെപ്പോലെ ഇയാളും മദ്യപാനത്തിന് അടിമയാണെന്നാണ് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ അയാൾക്ക് അതിന്റെതായ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 


ഇന്ന് രാവിലെ 11:30 നാണ് ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരൻ തൂങ്ങിമരിച്ചത്.  ഇയാളെയും ഐസൊലേഷൻ മുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇയാളെ രക്ഷിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.  ഇയാൾ ഇന്നലെ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു.