തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് ബാധിതൻ മരിച്ചു. ആനാട് സ്വദേശിയായ 33 വയസ്സുകാരനാണു മരിച്ചത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ പ്രതിയെ ഇന്നലെയാണ് തിരിച്ചെത്തിച്ചത്.
ഐസൊലേഷൻ വാർഡിൽ വച്ചാണ് രോഗി ആതമഹത്യാ ശ്രമംനടത്തിയത്. കോവിഡ് വാർഡിൽ തൂങ്ങി മരിക്കാനാണ് ശ്രമം നടത്തിയത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ആദ്യം ചാടിപ്പോയി, ഇപ്പോൾ ആത്മഹത്യാശ്രമം, രോഗിയുടെ നില ഗുരുതരം
ഇന്നലെയാണ് ജീവനക്കാരുെ കണ്ണ് വെട്ടിച്ച് കോവിഡ് ചികിത്സയിലിരുന്ന ആനാട് സ്വദേശി നാട്ടിലേക്ക് മുങ്ങിയത്. രോഗി കറങ്ങിയത് തരുവനന്തപുരം നഗരമധ്യം മുഴുവനും കറങ്ങിയ ശേഷമാണ് വീട്ടിലേക്ക് ബസ് കയറി പോയത്. ബേസിലും ഓട്ടോയിലും കയറി വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രോഗിയെ കയ്യോടെ പിടികൂടിയത് സ്ഥാലത്തെ ജന പ്രതിനിധിയും നാട്ടകാരും ചേർന്നായിരുന്നു.