ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു
ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. തിരുവനന്തപുരം പൊലിസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് സ്വീകരിച്ച ശേഷം ഓഫിസിലെത്തി ലോക്നാഥ് ബെഹ്റയില്‍ നിന്ന് ചുമതല ഏറ്റെടുത്തു.
തിരുവനന്തപുരം: ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. തിരുവനന്തപുരം പൊലിസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് സ്വീകരിച്ച ശേഷം ഓഫിസിലെത്തി ലോക്നാഥ് ബെഹ്റയില്‍ നിന്ന് ചുമതല ഏറ്റെടുത്തു.
ഇതുസംബന്ധിച്ച ഉത്തരവ് ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. നിലവിൽ ഐ.എം.ജി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന സെൻകുമാർ വൈകിട്ട് 4.30ഓടെ ഡി.ജി.പി ഓഫീസിലെത്തിയാണ് സ്ഥാനമേറ്റെടുത്തത്. പതിനൊന്ന് മാസത്തിന് ശേഷമാണ് സെൻകുമാർ മുൻ പദവിയിൽ തിരിച്ചെത്തുന്നത്. ബെഹ്റ വിജിലൻസ് ഡയറക്ടറായി ചുമതലയേൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ല.