പച്ചക്കൊളുന്തിന് 9 രൂപ, ചായപ്പൊടിക്ക് 510 കണ്ണ് മിഴിക്കുന്ന കർഷകൻ
കൊളുന്ത് വില നിര്‍ണയ കമ്മിറ്റി നിര്‍ജീവമായതോടെയാണ് വിലയിൽ ഇത്രയും കുറവ് വന്നത്
ഇടുക്കി: സംസ്ഥാനത്ത് ചായപ്പൊടി ഒരു കിലോയ്ക്ക് എത്ര രൂപയുണ്ടായിരിക്കും. പരമാവധി 510 കിലോ റെഡ് ലേബൽ തേയിലയുടെ ഇൻറർനെറ്റിൽ പരതിയാൽ കിട്ടുന്ന വില വിവരമാണിത്. എന്നാൽ തേയിലയായി മാറുന്ന കൊളുന്തിന് എത്ര രൂപയാണെന്ന് അറിയാമോ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് ഇപ്പോൾ പച്ചക്കൊളുന്തിന് നിലവില്‍ 9 രൂപ മാത്രമാണ് ചെറുകിട കര്‍ഷകര്‍ക്ക് കൊളുന്തിന് ലഭിക്കുന്നത്.
കൊളുന്ത് വില നിര്‍ണയ കമ്മിറ്റി നിര്‍ജീവമായതോടെയാണ് വിലയിൽ ഇത്രയും കുറവ് വന്നത്. കമ്മിറ്റി 13 രൂപ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്റുമാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് നാമമാത്ര തുകയാണ്.വര്‍ഷങ്ങളോളം കര്‍ഷകര്‍ നടത്തിയ സമരങ്ങളെ തുടര്‍ന്നാണ് പച്ചക്കൊളുന്തിന് മാസത്തിലൊരിക്കല്‍ വില നിശ്ചയിക്കുന്ന രീതി നിലവിൽ വന്നത്.
ടീ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടറും ഫാക്ടറി ഉടമകളും വ്യാപാരികളും ചേര്‍ന്നാണ് വില നിശ്ചയിക്കുന്നത്.എന്നാൽ കര്‍ഷകരെ ഒഴിവാക്കിയാണ് വില നിർണ്ണയം നടക്കുന്നത്കർഷകരിൽ നിന്ന് സംഭരിച്ച് ഫാക്ടറിയില്‍ എത്തിക്കുന്ന ഏജന്റിന് 25 രൂപ വരെ വില ലഭിക്കുന്നുണ്ട്.
അതേസമയം ജില്ലയിലെ കര്‍ഷകരുടെ പച്ചക്കൊളുന്ത് വിലയ്ക്കെടുക്കാന്‍ വിസമ്മതിക്കുന്ന ഇടുക്കിയിലെ ഫാക്ടറികള്‍ വയനാട് ,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കർഷക ഫെഡറേഷനുകൾ പറയുന്നത്.
തേയില ഉത്പാദനം കുറഞ്ഞ സാഹചര്യത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് തോട്ടങ്ങളിലും പുരയിടങ്ങളിലും ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യാനുള്ള പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇതൊന്നും പ്രാവർത്തികമായില്ല.തുടര്‍ച്ചയായ മഴക്കെടുതികളും രോഗബാധകളും കാരണം കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി തേയില ഉത്പാദനത്തിലും കുറവുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...