പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുടങ്ങിയ വാക്സിനേഷൻ പുനരാരംഭിക്കും
ഇന്നലെ 9 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് എത്തിയത്.
തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് മുടങ്ങിയ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ 9 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് എത്തിയത്.
കേരളത്തില്‍ ഇന്നലെ 9,72,590 ഡോസ് വാക്സിനാണ് (Vaccine) എത്തിയത്. വാക്സിൻ ലഭിച്ചതോടെ വാക്‌സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വാക്സിൻ എത്തിയതിൽ 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് ഉള്ളത്.
സംസ്ഥാനത്ത് ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികളും പുരോഗമിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ആയിയെന്നുവേണം പറയാൻ.
തിരുവനന്തപുരത്ത് ഇന്ന് കൊവാക്‌സിനാകും വിതരണം ചെയ്യുക. സംസ്ഥാനത്ത് ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...