കൊച്ചി: ക്രിസ്ത്യൻ നാടാര്‍ സംവരണത്തിനെതിരായ ഹൈക്കോടതി (High court) സ്റ്റേക്കെതിരെ അപ്പീൽ നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. സംവരണം തുടരണമെന്നാണ് സർക്കാർ നിലപാടെന്നും നിയമവശം ആലോചിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും മന്ത്രി (Minister) വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ (Christian nadar reservation) ഒബിസി പട്ടികയിൽ   ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ക്രിസ്ത്യൻ നാടാർ സംവരണം നടപ്പാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒബിസി വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പുതിയ വിഭാഗങ്ങളെ സംവരണ പട്ടികയിൽ ചേർക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്നും  കോടതി വ്യക്തമാക്കി.


ALSO READ: Nadar Reservation: നാടാർ സംവരണത്തിന് സ്റ്റേ, സംവരണത്തിലുൾപ്പെടുത്താൻ സർക്കാരിനധികാരമില്ലെന്ന് കോടതി


മറാത്ത സംവരണ കേസിൽ സുപ്രീം കോടതി ഇറക്കിയ വിധി ന്യായത്തിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടികാട്ടിയ കോടതി കഴിഞ്ഞ ഫെബ്രുവരി ആറിന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലെ എല്ലാ തുടർന്നപടികളും നിർത്തിവെക്കാൻ നിർദ്ദേശം നൽകി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് സർക്കാർ ക്രിസ്ത്യൻ നടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.