മലപ്പുറം: UAPA ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ പൊലീസ് തിരിച്ചറിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം സ്വദേശിയായ ഇയാള്‍ പോലീസിനെ കണ്ടു ഓടി രക്ഷപ്പെടുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 


ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നും മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചു. 


സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. അതേ സമയം ഇയാളുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. 


അലന്‍റെയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തില്‍ മൂന്നാമന്‍റെ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന.


കഴിഞ്ഞ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് 20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്. 


ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ്‌ ഇയാളെ തിരിച്ചറിയാനായത്.