ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞതായി ​ഗതാ​ഗത വകുപ്പിന്റെ വിലയിരുത്തൽ. പിഴ ചുമത്തി തുടങ്ങുന്നതിന് മുൻപ് എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനം 4.5 ലക്ഷമായിരുന്നു. എന്നാൽ, പിഴ ചുമത്താൻ ആരംഭിച്ചതോടെ നിയമലംഘനങ്ങൾ കുറഞ്ഞതായി ​ഗതാ​ഗതവകുപ്പ് വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 4,778 നിയമലംഘനങ്ങളാണ് കൊല്ലത്ത് കണ്ടെത്തിയത്. മലപ്പുറത്ത് 545 നിയമ ലംഘനങ്ങൾ മാത്രമാണ് എഐ ക്യാമറ കണ്ടെത്തിയത്. തിരുവനന്തപുരം- 4362, പത്തനംതിട്ട- 1177, ആലപ്പുഴ- 1288, കോട്ടയം- 2194, ഇടുക്കി- 1483, എറണാകുളം- 1889, തൃശൂർ- 3995, പാലക്കാട്- 1007, കോഴിക്കോട്- 1550 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.


ALSO READ: AI camera: ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് ഇളവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ


എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങിയെങ്കിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ നീക്കം. എഐ ക്യാമറ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 692 എണ്ണമാണ് പിഴ ഈടാക്കുക.


ക്യാമറകൾ 24 മണിക്കൂറും പ്രവ‌ർത്തിക്കും. ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റ് ധരിക്കണം. വാഹനം ഓടിക്കുന്നയാൾക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാൾക്കും ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റില്ലങ്കിൽ 500 രൂപയാണ് പിഴ ഈടാക്കുന്നത്. ഇരുചക്ര വാഹനത്തിൽ ഡ്രൈവറുൾപ്പെടെ രണ്ട് പേർക്കാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്. മൂന്നോ അതിലധികമോ ആയാൽ 1000 രൂപ പിഴ ഈടാക്കും. കാർ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. മുൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് നിലവിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.