ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. അമ്പലപ്പാറ ഗേറ്റിനു സമീപം റോഡിൽ ഇറങ്ങിയ കബാലി എന്ന ഒറ്റയാനോടാണ് യുവാവ് പരാക്രമം നടത്തിയത്. ഞായറാഴ്ച രാത്രി അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്പലപ്പാറ ഗെറ്റ്‌ കഴിഞ്ഞു പെൻസ്റ്റോക്കിന് മുൻപ് കാടിനകത്ത് നിന്നും കബാലി വാഹനങ്ങൾക്ക് മുമ്പിലേക്ക് ഇറങ്ങി വരികയായിരുന്നു. ആന റോഡിനു തടസമായി നിൽക്കുന്നത് കണ്ട് വിനോദ സഞ്ചരിയായ യുവാവ് കബാലിക്ക് അടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയുമായിരുന്നു. ഇതോടെ ആന റോഡിൽ കിടന്ന  കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിച്ചു. 


ALSO READ: വാതത്തിനുള്ള മരുന്നിന് പകരം നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍


പിന്നാലെ യുവാവിനെ ആക്രമിക്കാൻ ആന തിരിഞ്ഞു. എതിരെ വന്ന കെഎസ്ആർടിസി ബസ് മുന്നോട്ട് എടുത്ത് ആനയെ പിന്തിരിപ്പിച്ചു.  ഡ്രൈവറുടെയും യാത്രക്കാരുടെയും സമയോചിതമയ ഇടപെടലിലാണ് കബാലിയെ കാട്ടിലേക്ക് തിരികെ അയച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.