Medical negligence: വാതത്തിനുള്ള മരുന്നിന് പകരം നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് രോഗിക്ക് മരുന്ന് മാറി നല്‍കിയത്. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതരമായ ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 10:27 AM IST
  • ഓഗസ്റ്റിൽ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയിരുന്നു
  • ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ​ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു
  • ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് 45 ദിവസത്തോളമാണ് പെണ്‍കുട്ടി കഴിച്ചത്
  • പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴാണ് മരുന്ന് മാറിയതായി അറിയുന്നത്
Medical negligence: വാതത്തിനുള്ള മരുന്നിന് പകരം നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകിയതായി പരാതി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് രോഗിക്ക് മരുന്ന് മാറി നല്‍കിയത്. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതരമായ ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്.

ഓഗസ്റ്റിൽ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയിരുന്നു. ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ​ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് 45 ദിവസത്തോളമാണ് പെണ്‍കുട്ടി കഴിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴാണ് മരുന്ന് മാറിയതായി അറിയുന്നത്.

ALSO READ: ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരണം 700 കടന്നു; ശക്തമായ പ്രത്യാക്രമണം നടത്തി ഇസ്രയേൽ

എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിക്കുന്ന 18 വയസുള്ള പെണ്‍കുട്ടിക്കാണ് മരുന്ന് മാറി നൽകിയത്. മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് ഗുരുതരമായ സന്ധിവേദനയും ഛര്‍ദിയും ഉണ്ടാകുകയായിരുന്നു. ഞരമ്പുകളില്‍ നിന്ന് രക്തസ്രാവവും ഉണ്ടായി. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News