Thiruvananthapram: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മം നടക്കുന്നതായി  ആരോഗ്യമന്ത്രി (Health Minister) കെ. കെ  ശൈ​ല​ജ (K K Shailaja).


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് കോവിഡ്‌ (COVID-19)  വ്യാപനം പ്രതിരോധിക്കാന്‍  മാ​സ​ങ്ങ​ളോ​ള​മാ​യി വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നി​ട​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  എന്നാല്‍ ഈ ശ്രമങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ​രി​യ​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ണി​ച്ചാ​ല്‍ അവര്‍ക്കെതിരെ ന​ട​പ​ടിയുണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 


ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ പിന്നാലെ സംസ്ഥാനത്തേക്ക് ആളുകളെത്താന്‍ തുടങ്ങി. എന്നാല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​ന്‍ കാ​ര​ണം പ്രതിപക്ഷം നടത്തിയ ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.


Also read: സംസ്ഥാനത്ത് 6,843 പേര്‍ക്ക് കോവിഡ്, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്‌


അതേസമയം, സംസ്ഥാനത്ത്  6,843 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ,  26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത്  ആകെ മരണം 1332 ആയി.   സംസ്ഥാനത്ത് 2,94,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.