കേരളത്തില്‍ നിന്ന് ദൂരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നതിനു സ്ഥിരീകരണമില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ ഉന്നതതതലയോഗം വിലയിരുത്തി‍. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ ഹൈദരാബാദില്‍ രണ്ട് ഐഎസ് ഭീകര്‍ എന്‍ഐഎ സംഘത്തിന്‍റെ  പിടിയിലായി‍. ദക്ഷിണേന്ത്യയിലെ ഐ.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനും  ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പ്രധാന പങ്ക് വഹിച്ച യാസിര്‍ നിയമത്തുള്ള, കൂട്ടാളി അതുല്ല റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.


നേരത്തെ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് യുവാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതില്‍  പ്രതിഷേധിച്ച് ഇവര്‍ ഹൈദരാബാദില്‍ ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.