പത്തനംതിട്ട: സ്ത്രീ പ്രവേശന വിഷയം പ്രകോപനപരമായി മുന്നോട്ടുനീങ്ങുന്ന അവസരത്തില്‍ ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കടുത്ത വിമര്‍ശവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തരോട് പോലീസ് പെരുമാറുന്നത് തീവ്രവാദികളോടെന്ന പോലെയാണെന്നാണ് ശോഭാ സുരേന്ദ്രന്‍  അഭിപ്രായപ്പെട്ടത്. 'പോലീസ് അയ്യപ്പന്‍' എന്ന നിലയില്‍ ആയിരുന്നു ഇത്രയും കാലം ശബരിമലയിലെ പോലീസിനെ ഭക്തര്‍ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് കാണുന്നത് "പേപ്പട്ടി"കളെയാണെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


ശബരിമലയിലെ സ്ത്രീ പ്രവേശനാനുമതിയും, തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളും സംസ്ഥാനത്തെ കലുഷിതമാക്കുകയാണ്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍റെ അറസ്റ്റും, തുടര്‍ന്ന് നടന്ന ഹര്‍ത്താലും, ഇന്നലെ നടന്ന ദേശീയ പാത ഉപരോധവും അയ്യപ്പ ഭക്തരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.  


കെ. സുരേന്ദ്രന്‍റെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബിജെപി, ആര്‍ എസ്‌എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. ആറന്‍മുളയിലായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം.



There is no 'Police Ayyappa' in Sabarimala, only 'Rabid dogs', says Shobha Surendran



Tags:  Shobha Surendran, BJP,  Mandalakalam, Sabarimala, Sabarimala women Entry, ശോഭാ സുരേന്ദ്രന്‍, ബിജെപി, പോലീസ് അയ്യപ്പന്‍, മണ്ഡലകാലം, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം,