തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പാളയം ജുമാമസ്ജിദിന് സമീപം നറുനീണ്ടി സർബത്ത് വിൽക്കുന്ന അഹമ്മദ് കബീറിനെ പരിചയപ്പെടാം. തേനും, പഞ്ചസാരയും ഈന്തപ്പഴവുമടക്കമുള്ള വിഭവങ്ങൾ ചേർത്ത് പരമ്പരാഗതമായ രീതിയിലാണ് സർബത്ത് ഉണ്ടാക്കുന്നത്. സാധാരണരീതിയിൽ രാവിലെ 10 മണിയോടെ ആരംഭിക്കുന്ന സർബത്ത് വിൽപ്പന വൈകിട്ട് അഞ്ചര വരെയുണ്ടാകും. കബീറിക്കയുടെ രുചിയൂറും സർബത്ത് വിശേഷങ്ങളിലേക്ക്...


COMMERCIAL BREAK
SCROLL TO CONTINUE READING

പേര് അഹമ്മദ് കബീർ. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പാളയം ജുമാമസ്ജിദിന് സമീപം ബിസ്മി സർബത്ത് കട എന്ന പേരിൽ നറുനീണ്ടി സർബത്ത് വിൽക്കുകയാണ്. മുപ്പത് കൊല്ലത്തിനു മുൻപ് തൻ്റെ മുൻതലമുറക്കാർ നടത്തിയിരുന്ന സർബത്ത് വിൽപ്പനയാണ് ഇപ്പോൾ കബീറിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. 


Also Read: പോലീസുകാർക്കായി തൊപ്പി നെയ്യുന്ന രാജേന്ദ്രനെ പരിചയപ്പെടാം; മൂന്നരപതിറ്റാണ്ട് നീളുന്ന ജോലിയിൽ മുഴുകി ഈ 64കാരൻ


തേൻ, പഞ്ചസാര, ഈന്തപ്പഴം, ഓറഞ്ച്, നറുനീണ്ടി തുടങ്ങിയവയാണ് സർബത്ത് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഈ രുചിയൂറും സർബത്ത് നുണയാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും ആളുകൾ പാളയത്തേക്ക് എത്താറുണ്ട്. വിശന്നുവലഞ്ഞു വരുന്ന ഏതൊരാൾക്കും ഒരു ഗ്ലാസ് സർബത്ത് കുടിച്ചാൽ സമൃദ്ധമാണ്. അത്രമേൽ കൊതിയൂറും രുചിയാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. 


മൂന്ന് രൂപയ്ക്കാണ് താൻ സർബത്ത് വിൽപ്പന ആരംഭിച്ചതെന്ന് അഹമ്മദ് കബീർ പറയുന്നു. എന്നാൽ, കാലങ്ങൾ കഴിഞ്ഞപ്പോൾ വില അൽപം ഉയർത്തി. സാധാരണക്കാരന് താങ്ങാൻ കഴിയുന്ന 20 രൂപ മാത്രം കൊടുത്താൽ മതി ഒരു ഗ്ലാസ് സർബത്തിന്. ചൂടുകാലത്ത് അടക്കം സർബത്ത് വിൽപ്പന നല്ലമരീതിയിൽ നടക്കാറുണ്ടെന്ന് അഹമ്മദ് കബീർ പറയുന്നു.


വിദേശരാജ്യങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ സർബത്ത് ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്. തേൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ പരമ്പരാഗതമായ രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്. സർബത്ത് കുടിക്കാനെത്തുന്നവരുടെ മുന്നിൽ തേനീച്ച കൂട്ടങ്ങൾ വന്നിരിക്കുന്നതും ബിസ്മിയിലെ സുന്ദരമായ കാഴ്ചയാണ്.


Also Read: Chocolate Mousse | പ്രമേഹക്കാർക്കും കഴിക്കാം ഈ ചോക്ലേറ്റ് മൂസ്, ഷുഗർ ഫ്രീ ഡെസേർട്ടിന്റെ റെസിപ്പി ഒന്ന് അറിഞ്ഞ് വച്ചോളു...


ചുറ്റുവട്ടത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പോലും പാഴ്സലായും നേരിട്ട് വന്നും സർബത്തുകൾ വാങ്ങാറുണ്ടെന്ന് അഹമ്മദ് കബീർ പറയുന്നു. സർബത്ത് വിൽപ്പന കൊണ്ടാണ് തൻ്റെ കുടുംബം കഴിഞ്ഞു പോകുന്നതെന്ന് അഹമ്മദ് കബീർ പറയുന്നു. ഭാര്യ 10 മാസം മുൻപ് മരിച്ചു പോയി. കബീറിന് നാല് മക്കളുണ്ട്. ഒരാൾ മരിച്ചുപോയി. കബീർ പറഞ്ഞു നിർത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.