തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട അന്വേഷണം നിലനില്‍ക്കേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കിൽ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടിൽ പോയി ഇരിക്കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ തോമസ് ചാണ്ടി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം കുട്ടനാട്ടിൽ എത്തി കയ്യേറ്റ ആരോപണം അന്വേഷിക്കട്ടെ എന്നായിരുന്നു തോമസ്ചാണ്ടിയുടെ മറ്റൊരു പ്രതികരണം. 


തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ, പറയുന്ന വാക്കിന് വിലയുണ്ടെങ്കില്‍ മന്ത്രി അന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന്‍ സാമൂഹ്യ മാദ്ധ്യമത്തിലൂടെ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.<>