THiruvananthapuram : വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ് , ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/ സെയിൽസ്‌വുമൺ, നഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്റ്റൈൽ മിൽ  തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളി,  മാനുഫാക്ചറിംഗ്, പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ) എന്നീ 17 മേഖലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ഈ മാസം 23 മുതൽ


ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി- മാര്‍ച്ച് 7.   ഫോണ്‍- 0484-2423110,8547655290


ലേബർകമ്മീഷണറുടെ പോർട്ടലിലൂടെ ഓൺലൈൻ ആയി സമർപ്പിക്കുന്ന എൻട്രികളുടെയും, ചോദ്യാവലിയുടെയും, വിവിധഘട്ടങ്ങളിലായുള്ള പരിശോധനകൾക്കും റീജിയണൽ കമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും നടത്തുന്ന അഭിമുഖങ്ങൾക്കും ശേഷമാണ് ഓരോ മേഖലയിലെയും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.