കൊച്ചി: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 3 ബോട്ടുകൾ അപകടത്തിൽപ്പെട്ടതായി സൂചന.  വിവിധ തുറകളിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.  ഇതിൽ 9 മത്സ്യത്തൊഴിലാളികളെ കാണാതായതായും റിപ്പോർട്ട് ഉണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

പൊന്നാനിയിൽ നിന്നും ആറുപേരുമായി കടലിൽ കുടുങ്ങിയ ബോട്ടിലുള്ളവരെ രക്ഷിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.  പൊന്നാനിയിൽ നിന്നും ഇന്നലെ ആറുപേരുമായി പോയ ബോട്ടാണ് നടുക്കടലിൽ കുടുങ്ങിയതായി റിപ്പോർട്ട് ലഭിച്ചത്.  ബോട്ട് കണ്ടെത്താനായി തീരസംരക്ഷണസേനയും മറൈൻ എൻഫോഴ്സ്മെൻ്റും തെരച്ചിൽ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 


Also read: സംസ്ഥാനത്ത് ആറ് വയസുകാരി കോറോണ ബാധിച്ച് മരിച്ചു..! 


ഇതിനിടയിൽ കടൽമാര്‍ഗമുള്ള തെരച്ചിൽ ദുഷ്കരമാണെന്നും ഹെലികോപ്റ്റര്‍ അയയ്ക്കണമെന്നും ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. നിലവിൽ തൃശൂര്‍ നാട്ടിക ഭാഗത്താണ് ബോട്ടുള്ളത്. ഇതുവരെ ബോട്ടിൽ സഹായം ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.  പന്ത്രണ്ട് മണിക്കൂറായി കടലിൽ കുടുങ്ങിക്കിടക്കുന്ന ബോട്ടിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടെന്നും കടൽ പ്രക്ഷുബ്ധമാണെന്നും മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചതായും റിപ്പോർട്ട് ഉണ്ട്. 


Also read: ആരോഗ്യപരിപാലനത്തിന് കിലോമീറ്ററുകൾ താണ്ടി സണ്ണി ലിയോണി, ചിത്രം വൈറലാകുന്നു..! 


കൂടാതെ നാലു പേരുമായി താനൂരിൽ നിന്നു പോയ നൂറുൽ ഹുദ ബോട്ട് പൊന്നാനി നായര്‍തോട് ഭാഗത്തുവെച്ച് മറിഞ്ഞു.  ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടുവെന്നും ഒരാളെ കാണാനില്ലയെന്നുമാണ് റിപ്പോർട്ട്.  കാണാതായ ആലക്കുവേണ്ടി തിരച്ചിൽ നടത്തുകയാണ്.  അതുപോലെ താനൂരിൽ നിന്നും പോയ മറ്റൊരു ബോട്ടിലെ രണ്ടുപേരെ കാണാനില്ലയെന്നും റിപ്പോർട്ട് ഉണ്ട്.