കൊല്ലം: സംസ്ഥാനത്ത് ആറ് വയസുകാരി കൊറോണ (Covid19) ബാധിച്ച് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകളായ ആയിഷയാണ് കൊറോണ രോഗബാധ മൂലം മരണമടഞ്ഞത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആയിഷ ആഗസ്റ്റ് 18 മുതൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു ആയിഷ ചികിത്സ തേടിയിരുന്നത്. ശേഷം നടത്തിയ പരിശോധനയിൽ ആയിഷയ്ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
Also read: ഓണം കഴിഞ്ഞു, കോവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്, 3,082 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഞരമ്പുകൾക്ക് ബലക്ഷമുണ്ടാകുന്ന അസുഖം ആയിഷയ്ക്ക് ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗം മൂർഛിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമായിരുന്നു ആയിഷ മരണമടഞ്ഞത്.