തിരുവനന്തപുരം: നിപ പരിശോധനയിൽ മൂന്ന് പേരുടെ ഫലം കൂടി നെ​ഗറ്റീവായി. നിപ രോഗബാധയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22ന് പുറത്തു വന്ന മൂന്ന് പേരുടെ  പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ നിപ പ്രതിരോധനപ്രവർത്തനങ്ങളും സ്ഥിതിതി​ഗതികളും വിലയിരുത്തി. പുതുതായി ആരെയും ഇന്ന് സമ്പര്‍ക്ക പട്ടികയിലുള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ന് ഒരാൾ രോ​ഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.


ALSO READ: സംസ്ഥാനത്ത് വീണ്ടും എംപോക്സ്? ആലപ്പുഴയിൽ രോ​ഗലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിൽ


നിലവിൽ ഈ വ്യക്തി അടക്കം നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. സംസ്ഥാനത്ത് യുവാവ് നിപ ബാധിച്ച് മരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.