Thrissur: തൃശൂർ പൂരം നടത്തുന്നതിന് എതിരഭിപ്രായം പ്രകടപ്പിച്ച് ആരോഗ്യവകുപ്പ് രംഗത്തെത്തി. കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നത് സ്ഥിതി രൂക്ഷമാകാൻ കാരണമാകുമെന്നും അതി വിപത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ആരോഗ്യ വകുപ്പ് പൂരം നടത്തരുതെന്ന് ആവശ്യപ്പെട്ടത്. മാത്രമല്ല തൃശൂർ പൂരത്തിന് അനുമതി നൽകിയതിൽ സർക്കാർ പുനർവിചിന്തനം നടത്തണെമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂർ പൂരം പഴയ പ്രൗഢിയോടും ജനത്തിരക്കോടും നടത്തുന്നത് കേരളത്തെ അപകടത്തിൽ കൊണ്ടെത്തിക്കുമെന്നും ഏറ്റവും കുറഞ്ഞത് 20,000 പേർക്കെങ്കിലും രോഗബാധയുണ്ടാകാൻ സാധ്യതെയുണ്ടെന്നും ആരോഗ്യ വകുപ്പ് (Health Department) മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അത് മാത്രമല്ല 10 ശതമാനം വരെ മരണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറവല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഈ വിവരങ്ങളെല്ലാം ചൂണ്ടി കാട്ടി സർക്കാരിന് റിപ്പോർട്ട്  സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മൂലം ഉണ്ടാകുന്ന സാഹചര്യങ്ങൾക്ക് ആരോഗ്യ വകുപ്പ് ഉത്തരവാദികൾ ആയിരിക്കില്ലെന്നും ഡിഎംഒ അറിയിച്ചു.


ALSO READ: തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്


അതെ സമയം പൂരത്തെ തകർക്കാനാണ് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ (Medical) ശ്രമിക്കുന്നതെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ആളുകളെ നിയന്ത്രിക്കുമെന്ന് ദേവസ്വങ്ങൾ മുമ്പ് തന്നെ ഉറപ്പ് നൽകിയിരുന്നു. അത് മാത്രമല്ല പൂരത്തിൽ പങ്കാളികളായ ദേവസ്വങ്ങൾ ജനതിരക്ക് നിയന്ത്രിക്കുമെന്ന് സംയുകത പ്രസ്താവന ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. അത് പോലെ തന്നെ ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥറം മുമ്പിലുണ്ടാകും.


ALSO READ: Thrissur Pooram ഇത്തവണ നടത്തിയേക്കും,അന്തിമ തീരുമാനം മാർച്ചിൽ


തൃശ്ശൂർ പൂരം നടത്തുന്നത് സംസ്ഥാന സർക്കാരിന്റെ അനുവാദത്തോടെയാണെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ചടങ്ങുകളും നടത്തുമെങ്കിലും പൂരത്തിന് (Thrissur Pooram) ഭക്തർ എത്തുന്നത് പരമാവധി കുറയ്ക്കാൻ തന്നെയായിരുന്നു നേരത്തെ മുതൽ വിവിധ  ദേവസ്വങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്ന് ആനയെ കൊണ്ട് മാത്രം പൂരം നടത്തണമെന്ന് കളക്ടറുടെ നിലപാടിനെ  പാറമേക്കാവ് ദേവസ്വം എതിർക്കുകയും 15 ആന തന്നെ വേണമെന്നാണ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.