Thirssur : തൃശൂര്‍ പൂരത്തിനുള്ള (Thrissur Pooram 2021) നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. നേരത്തെ ഒറ്റ ഡോസ് COVID Vaccine അല്ലെങ്കില്‍ പാസ് മതിയെന്ന് നി‍ര്‍ദേശം പിന്‍വലിച്ച് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഡോസ് വാക്സിന്‍ എട‌ുക്കാന്‍ സാധിക്കാത്തവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ എടുത്ത കോവിഡ് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി ഇറക്കിയ .പ്രത്യേ‌‌ക ഉത്തരവില്‍ അറിയിച്ചു.


ALSO READ : Thrissur Pooram 2021: പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, നിബന്ധം, ഫിറ്റ്നസ് പരിശോധിക്കാൻ 40 അംഗ സംഘം


കൂടാതെ വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാര്‍ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.


ആനകളുടെ എണ്ണം പതിവ് പോലെ തന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ നിയന്ത്രണമില്ല. അതേസമയം ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിന്റെ തലേന്ന് ആറ് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കണം.


ALSO READ : Thrissur Pooram: ഇങ്ങിനെയാണ് ഇത്തവണത്തെ പൂരം,ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം


ഇന്നലെയാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറിയത്. ഇന്നലെ ഉച്ചയ്ക്ക് തിരുവമ്പാടിയിൽ 11.45നും പാറമേക്കാവില്‍ 12നുമാണ് കൊടിയേറ്റിയത് 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. അഞ്ച് ആനകളുടെ പുറത്തായിരുന്നു എഴുന്നള്ളിപ്പ്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടി മേളം അരങ്ങേറി. തിരുവമ്പാടി  ഭഗവതി മൂന്ന് മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളും. 3.30നു നായ്ക്കനാലിലാണു മേളം. 23നാണ് പൂരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.