Thrissur Pooram: പൂരത്തിന് കൊടിയേറി, പൂരം 23-ന്, പാസ്സുള്ളവർക്ക് മാത്രം ഇത്തവണ പൂരത്തിന് പ്രവേശനം

16000 പേർക്കാണ് പൂര മൈതാനിയിലേക്ക് ഇത്തവണ പ്രവേശനമുള്ളത്. പൂരം നടത്താൻ പാടില്ലെന്ന് കാണിച്ച് നേരത്തെ ആരോഗ്യവകുപ്പും രംഗത്തെത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 01:03 PM IST
  • ഏപ്രില്‍ 23 നാണ് പൂരം.
  • 16000 പേർക്കാണ് പൂര മൈതാനിയിലേക്ക് പ്രവേശനമുള്ളത്
  • കഴിഞ്ഞ വർഷം ചടങ്ങ് മാത്രമായാണ് നടത്തിയിരുന്നതെങ്കിൽ ഇത്തവണ അത് വിപുലമായി തന്നെയാണ്
  • പൂരം നടത്താൻ പാടില്ലെന്ന് കാണിച്ച് നേരത്തെ ആരോഗ്യവകുപ്പും രംഗത്തെത്തിയിരുന്നു
Thrissur Pooram: പൂരത്തിന് കൊടിയേറി, പൂരം 23-ന്, പാസ്സുള്ളവർക്ക് മാത്രം ഇത്തവണ പൂരത്തിന് പ്രവേശനം

തൃശൂര്‍: ആശങ്കകൾക്ക് ഒടുവിൽ ഇന്ന് തൃശ്ശൂർ പൂരത്തിന് (Thrissur Pooram ) കൊടിയേറി.ഏപ്രില്‍ 23 നാണ് പൂരം.  പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റിയത്. കർശനമായ നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് കൊടിയേറ്റ് ചടങ്ങുകൾ നടത്തിയത്.

ഇരു ക്ഷേത്രങ്ങളിലുമൊരുക്കുന്ന താല്‍ക്കാലിക കൊടിമരത്തിൽ ദേശക്കാരാണ്  കൊടിയേറ്റ് നടത്തുന്നത്. രാവിലെ 11.15നും 12നും ഇടയില്‍ തിരുവമ്പാടിയിലും, 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറ്റ് നടത്തി. തൃശൂർ പൂരത്തിന് 6 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊടിയേറ്റ് കഴിഞ്ഞതോടെ ഉടൻ പാറമേക്കാവ് ഭഗവതി വടക്കുനാഥ ക്ഷേത്രത്തിലെ (Vadakkumnadha Temple) ചന്ദ്രപുഷ്കർണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളിയെത്തും.

ALSO READ: Covid 19: സംസ്ഥാനത്ത് പതിനായിരം കടന്ന് കോവിഡ് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8

തിരുവമ്പാടിയിൽ പാരമ്പര്യം പ്രകാരം ഇപ്പോഴത്തെ അവകാശികളായ സുന്ദരനും സുഷിതുമാണ് കൊടിമരം ഒരുക്കിയത്. തിരുവമ്പാടിയിലെ കൊടിയേറ്റിന് ശേഷം നടുവിലാലിലും നായ്ക്കനാലിലും തൃശൂർ പൂരത്തിന് കോടി ഉയർത്തും. കൊടികയറ്റത്തിന്റെ മേളം വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്താണ് അവസാനിക്കുന്നത്.

ALSO READ: Thrissur Pooram: ഇങ്ങിനെയാണ് ഇത്തവണത്തെ പൂരം,ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം

പാറമേക്കാവ് ഭഗവതിക്കായി  ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റിയത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും തിടമ്പേറ്റി. കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് (Paramekkavu) ഭഗവതിയെ എഴുന്നള്ളിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. 

ALSO READ: Thrissur Pooram Breaking: പൂരത്തിന് എത്തുന്ന എല്ലാവരെയും പരിശോധിക്കും; ആർടി പിസിആർ നിർബന്ധം

എല്ലാ ദിവസവും പക്ഷെ ക്ഷേത്രത്തില്‍ പറ എടുക്കൽ ചടങ്ങു നടത്താം. പൂരത്തില്‍ എത്തുന്ന എല്ലാവർക്കും കോവിഡ് (Covid 19) നെഗറ്റീവ് സർട്ടിഫിക്കറ്റ്,പാസ്സ്,അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഇത്തവണ പൂരം നടത്തുന്ന തേക്കുംകാട് മൈതാനത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം 16000 പേർക്ക് മാത്രമാണ് പ്രേവേശിപ്പിക്കാൻ അനുമതിയുള്ളത്. പരമാവധി ആളുകൾ എത്തുന്നത് കുറക്കാനുള്ള നടപടികൾ  സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News