തൃശൂർ: Thrissur Pooram 2023: പൂര നഗരിയിൽ വിസ്മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട് അരങ്ങേറി. ആദ്യം തിരുവമ്പാടി വിഭാഗമാണ് പുലർച്ചെ 4: 31ന് വെടിക്കെട്ടിന് തിരികൊളുത്തിയത് പിന്നാലെ 5:11 ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തി. ഇരുവിഭാഗവും പകൽപൂരത്തിൽ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Thrissur Pooram 2023: കൊട്ടിക്കയറി മേളം; താളത്തില്‍ ലയിച്ച് പൂരപ്രേമികള്‍


വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ തടിച്ചു കൂടിയ ജനാവലിക്ക് മുന്നിൽ ആകാശം വർണ്ണങ്ങളാൽ മുഖരിതമായി.   പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് ഇന്നലെ കുടമാറ്റം നടന്നത്.  കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ.  മൂടിക്കെട്ടിയ അന്തരീക്ഷം മഴയുടെ ആശങ്കയുണ്ടാക്കിയെങ്കിലും മഴ മാറി നിന്നത് ദേവസ്വങ്ങൾക്കും വെടിക്കെട്ട് പ്രേമികൾക്കും ശരിക്കും ആശ്വാസമായി. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. ഇതോടെ തേക്കിൻകാട് മൈതാനത്തിന് മുകളിലെ ആകാശം വർണ്ണ വിസ്മയങ്ങൾ കൊണ്ട് നിറയുകയായിരുന്നു.


Also Read: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി! 


പാറമേക്കാവിനായി മുണ്ടത്തിക്കോട്‌ പന്തലാംകോട്‌ സതീഷും തിരുവമ്പാടിക്കായി മറ്റത്തൂർ പാലാട്ടി കൂനത്താൻ പി സി വർഗീസുമാണ്‌ വെടിക്കോപ്പുകൾ ഒരുക്കിയത്. സ്‌പെഷ്യൽ ഇനങ്ങൾക്കു പുറമേ പരമ്പരാഗത ശൈലിക്ക്‌ ഊന്നൽ നൽകിയാണ്‌ ഇരുകൂട്ടരും അമിട്ടുകൾ ഒരുക്കിയത്‌ എന്നത് ശ്രദ്ധേയമായി.  ഈ വർഷത്തെ വെടിക്കെട്ടിന് സമാപ്തിയായതോടെ ഇനി അടുത്ത പൂരക്കാലത്തിനായുള്ള കാത്തിരിപ്പാണ് പൂരപ്രേമികൾ.


Also Read: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനവർഷം!


നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ; ആർത്തുവിളിച്ച് ജനസാഗരം


ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. നാല് വർഷങ്ങൾക്ക് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിൻറെ ഭാഗമാകുന്നത്.


രാജകീയമായിരുന്നു രാമചന്ദ്രന്റെ പൂരനഗരിയിലേക്കുള്ള എഴുന്നള്ളത്ത്. നാലു വർഷങ്ങൾക്ക് മുമ്പ് പൂരത്തലേന്ന് വിളംബരം നടത്തി മടങ്ങാനുള്ള നിയോഗം മാത്രമുണ്ടായിരുന്ന രാമൻ ഇത്തണ തിടമ്പേറ്റി ഘടക പൂരത്തിനെത്തിയത് ആരാധകർക്ക് ഇരട്ടി ആഹ്ളാദമായി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് പൂരം പുറപ്പെട്ടതോടെ പിന്നാലെ കൂടിയ പുരുഷാരം പൂരനഗരയിൽ എത്തിയതോടെ ആർത്തലക്കുന്ന അലകടൽ കണക്കെയായി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.