Lakshmi Narayana Yoga 2023: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനവർഷം!

Budh Shukra Yuti 2023: മെയ് മാസം 3 രാശിക്കാർക്ക് വൻ ധനനേട്ടം ഉണ്ടാകും.   മിഥുന രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും.  ഇതിലൂടെ വളരെ ശുഭകരമായ ഫലങ്ങൾ ഇവർക്ക് ലഭിക്കും.

Lakshmi Narayana Yoga 2023:  ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറുന്നു. മെയ് മാസത്തിലും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. മെയ് മാസത്തിന്റെ തുടക്കത്തിൽ ശുക്രൻ സംക്രമിച്ച്  മിഥുന രാശിയിൽ പ്രവേശിക്കും.

1 /4

Budh Shukra Yuti: മെയ് 2 ന് ശുക്രന്റെ സംക്രമണത്തോടെ മിഥുന രാശിയിൽ ബുധന്റെയും ശുക്രന്റെയും സംയോജനം ഉണ്ടാകും.  ബുധൻ ഇവിടെ ഇതിനകം ഉണ്ട്. മിഥുനത്തിലെ ബുധ-ശുക്ര കൂടിച്ചേരൽ ലക്ഷ്മീ നാരായണ യോഗമുണ്ടാക്കും.  ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. 2023 മെയ് മാസത്തിൽ മിഥുന രാശിയിൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം ആർക്കൊക്കെ ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.

2 /4

ഇടവം (Taurus): ലക്ഷ്മീ നാരായണ യോഗം ഇടവ രാശിക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും.  ഇതിലൂടെ ഇവർക്ക് ബമ്പർ ധനനേട്ടങ്ങൾ ലഭിക്കും.  അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിൽ പ്രമോഷൻ,  ബിസിനസുകാർക്ക് പുരോഗതി എന്നിവയുണ്ടാകും. മൊത്തത്തിൽ ഈ സമയം ഇവർക്ക് സാമ്പത്തിക സ്ഥിതിയിൽ വളരെയധികം പുരോഗതി കൊണ്ടുവരും. മേലധികാരിയുടെ പിന്തുണ ലഭിക്കും. പുതിയ ഉത്തരവാദിത്തം ലഭിക്കും.

3 /4

മിഥുനം (Gemini): ലക്ഷ്മി നാരായണ യോഗത്തിലൂടെ മിഥുന രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആകർഷണം നിങ്ങളെ ജനപ്രിയനാക്കും. നിങ്ങൾ സ്വതന്ത്രമായി പണം ചെലവഴിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. നിങ്ങൾ എല്ലാകാര്യത്തിലും സമൂഹത്തിൽ സജീവമായിരിക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ നല്ല സമയമാണ്.  

4 /4

കന്നി (Virgo): ലക്ഷ്മീ നാരായണ യോഗം കന്നി രാശിക്കാർക്ക് തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലിയിൽ പ്രമോഷൻ. വരുമാനം വർദ്ധിക്കും. പുതിയ ചുമതലകൾ കണ്ടെത്താനാകും, ബിസിനസ്സിൽ ലാഭം എന്നിവ ഈ സമയം ഉണ്ടാകും. നിങ്ങൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും, അതിലൂടെ നിങ്ങൾക്ക് വളരെയധികം സാമ്പത്തിക നേട്ടം നൽകും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാക്കും നിക്ഷേപത്തിനും നല്ല സമയം.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola