വയനാട്:  Tiger Caught In Wayanad: ചീരാലിൽ നാടിനെ ഭീതിയിലാക്കിയ കടുവ പിടിയിലായി.തോട്ടാമൂല ഫോറസ്‌റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായമുള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്കുണ്ട്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Tiger Attack: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ


വെറ്ററിനറി ഡോക്ടർമാർ കടുവയ്ക്ക് പ്രാഥമിക ചികിൽസ നൽകും. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് ഈ കടുവ ആക്രമിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി തിരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കം വനപാലകസംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ശേഷം മുത്തങ്ങയിൽ നിന്നും കുങ്കി ആനകളെ എത്തിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.


Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കടുവയെ കണ്ടെത്താനായി 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്‌തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്‌തു. നേരത്തെ വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നുവെങ്കിലും കടുവയെ കണ്ടെത്താൻ കഴിയാതെ വന്നത് വൻ തിരിച്ചടിയാകുകയായിരുന്നു. ശരിക്കും പറഞ്ഞാൽ കടുവയുടെ നീക്കം ആദ്യഘട്ടത്തിൽ വനം വകുപ്പിന് മനസിലാക്കാൻ സാധിക്കാത്തതാണ് വെല്ലുവിളിയായത്.  ഇതിനിടെയാണ് വനംവകുപ്പിന്റെ കൂട്ടിൽ കടുവ കുടുങ്ങിയത്.  


Also Read: ഭാര്യമാർ ഭർത്താവുമായി ഈ 5 കാര്യങ്ങൾ ഒരിക്കലും പങ്കുവെക്കില്ല! 


കടുവ 13 ഓളം വളർത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്.  അതിൽ ഒൻപതു പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. രാത്രിയും പകലും പുറത്തിറങ്ങാൻ കഴിയാത്തവിധം ഭീതിയിലായിരുന്നു ചീരാലിലെ പ്രദേശവാസികൾ. സെപ്റ്റംബർ 24 ന് ദേവദാസ് എന്ന കർഷകന്റെ പശുവിനെ ആക്രമിച്ചപ്പോഴാണ് കടുവ വീണ്ടും എത്തിയെന്ന വിവരം നാട്ടുകാർ അറിഞ്ഞത്.  മുണ്ടക്കൊല്ലി ഡാനിയൽ, അയ്യൻചോല വേലായുധൻ എന്നിവർക്ക് രണ്ടു പശുവിനെ വീതമാണ് നഷ്ടമായത്. ഏറ്റവുമൊടുവിൽ 24നു രാത്രിയും ഗ്രാമത്തിലെത്തിയ കടുവ മൂന്നു പശുക്കളെ ആക്രമിക്കുകയും ഒന്നിനെ തിന്നുകയും ചെയ്തു. കന്നുകാലികൾ കൊല്ലപ്പെട്ട ഒൻപതു കർഷകർക്ക് ഇതുവരെ 6,45,000 രൂപ നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയിട്ടുണ്ട്.


കടുവയെ പിടികൂടുന്നതിനായി കേരള വനംവകുപ്പിന്റെ കൂടിനൊപ്പം, കർണാടക, തമിഴ്നാട് വനംവകുപ്പുകളുടെ കൂടുകളും ചീരാലിൽ സ്ഥാപിച്ചിരുന്നു. കടുവയെ പേടിച്ച് ജനം പതിവുയാത്രകൾ പോലും ഒഴിവാക്കി. ചീരാൽ മാത്രമല്ല വയനാടിന്റെ മറ്റു ഭാഗങ്ങളും കടുവാഭീതിയിലാണ്. മീനങ്ങാടി, അമ്പലവയൽ, പുൽപള്ളി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലും കടുവകളിറങ്ങുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.