Tiger Attack: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

Tiger Attack: ഇന്നലെ വീണ്ടും കടുവയിറങ്ങിയത് ജനരോഷം വർധിപ്പിക്കുകയും വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന ഭയം വനംവകുപ്പിനുമുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 06:32 AM IST
  • വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി
  • നാട്ടുകാർ റോഡ് ഉപരോധിച്ചു
  • ഇന്നലെ വയനാട്ടിലെ കൃഷ്ണഗിരിയിലും കടുവയുടെ ആക്രമണമുണ്ടായി
Tiger Attack: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

വയനാട്: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കടുവ ഐലക്കാട് രാജൻ്റെ പശുവിനെ ആക്രമിച്ചതിനെ തുടർന്ന് കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിച്ചത്. മാത്രമല്ല ഇന്നലെ വയനാട്ടിലെ കൃഷ്ണഗിരിയിലും കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിൻറെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചു കൊന്നത്. 

Also Read: മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ വീണ്ടും കടുവയുടെ ആക്രമണം

ഇതോടെ ചീരാൽ പ്രദേശത്ത് ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ 12 വളർത്തു മൃഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാൻ ഇനിയും കഴിയാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയാണ്. വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം കടുത്തപ്പോൾ വനംവകുപ്പ് സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് കടുവയെ തിരഞ്ഞുവെങ്കിലും ഒരു ഫലവും ഉണ്ടായില്ല.  കഴിഞ്ഞ ദിവസം വൈൽഡ് ലൈഫ് വാർഡൻ പ്രദേശം സന്ദർശിക്കുകയും ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്. മാത്രമല്ല ആ‍ർആർടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്. കടുവയെ പിടികൂടാൻ 3 കൂടുകളും ദൃശ്യങ്ങൾ ശേഖരിക്കാൻ 18 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. ഈ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ കടുവ കൂടിന് സമീപം വരെ എത്തുന്നത് കാണാം പക്ഷെ അത് കൂട്ടിൽ കയറിയില്ല. 

Also Read: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്!

എന്തായാലും ഇന്നലെ വീണ്ടും കടുവയിറങ്ങിയത് ജനരോഷം വർധിപ്പിക്കുകയും വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന ഭയം വനംവകുപ്പിനുമുണ്ട്.  ഇതിനിടെ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.  ജനരോഷം ഭയന്ന് വനവകുപ്പ് ഇന്ന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News