Kerala, Maharashtra സംസ്ഥാനങ്ങളിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന് സാധ്യത? കൂടുതൽ പഠനം നടത്തുമെന്ന് AIIMS Director
 കേരളത്തിലും മഹരാഷ്ട്രയിലും കോവിഡ് 19ന്റെ പുതിയ വകഭേദങ്ങൾ (Mutant Strain of Corona Virus) കാണാൻ സാധ്യത എന്ന് AIIMS Director Dr. Randeep Guleria. ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് കണക്കുകൾ താഴേക്ക് പോകുമ്പോൾ കേരളത്തിലും മഹരാഷ്ട്രയിലും ആ കണക്കുകൾ ഓരോ ദിവസം തോറും ഉയരുകയാണ്. ഇത് ഈ രണ്ട് സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദങ്ങൾ കാണാൻ സാധ്യതയെന്നാണ് ​ഗലീറിയ ഐഎഎൻഎസിനോട് പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Kerala Covid Updates: സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കോവിഡ്, Test Positivity 7.47 %
സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.47% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 19 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അമ്പതിലധികം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 


Cyber Volunteers: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി സൈബര്‍ വോളണ്ടിയര്‍മാര്‍, നിർണ്ണായക നീക്കവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
രാജ്യത്ത് നടക്കുന്ന 'Anti-National activities' നിരീക്ഷിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍  സൈബര്‍ വോളണ്ടിയര്‍മാരെ (Cyber Volunteers) നിയമിക്കാനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്  (Ministry of Home Affairs) ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ,  നിയമവിരുദ്ധ ഉള്ളടക്കം, പോണോഗ്രഫി, ബലാത്സംഗം, തീവ്രവാദം, എന്നിവ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ രാജ്യത്തെ  ഏതൊരു പൗരനും  സന്നദ്ധപ്രവര്‍ത്തകനായി  പങ്കെടുക്കാവുന്ന പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത് എന്നാണ്  റിപ്പോര്‍ട്ട് 


Audio Clip തന്റെ അല്ല : സരിതാ എസ് നായർ, ശബ്ദരേഖ Forensic പരിശോധനയ്ക്ക് അയച്ചേക്കും
സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കൈയ്യിൽ നിന്ന് 16 ലക്ഷം രൂപയിലധികം പണം വാങ്ങിയെന്ന് ആരോപണം നിഷേധിച്ച് സോളർ കേസിലെ (Solar Scam) പ്രതിയായ Saritha S Nair. പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ തന്റെ അല്ലെന്നാണ് സരിതാ മധ്യമങ്ങളോടായി പറഞ്ഞത്. 


Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം
Mohanlal ന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ​Drishyam 2 ന്റെ പുതിയ പ്രൊമേഷൻ വീഡിയോ പുറത്തിറക്കി Amazon Prime Video. കൈയ്യിൽ വിലങ്ങണിഞ്ഞ് പ്രേക്ഷകരോട് ചോദ്യവുമായിട്ടാണ് Georgekutty (ദൃശ്യത്തിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം) എത്തുന്നത്. തന്റെ അടുത്ത നീക്കം എന്താണെന്ന് പ്രവചിക്കാമോ എന്ന ചോദ്യമാണ് പ്രൊമോഷൻ വീഡിയോയിൽ മോഹൻലാൽ ചോദിക്കുന്നത്. 


IND vs ENG: Virat Kohli ചെറുത്ത് നിന്നിട്ടും Chennai യിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ തോൽവി
India - England ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 227 റണസിനായിരുന്നു ഇന്ത്യയുടെ തോൽവി. 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. ​​Shubhman Gill ന്റെയും നായകൻ Virat Kohli യുടെയും ചെറുത്ത് നിൽപ്പല്ലാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് പ്രതീക്ഷച്ചതൊന്നും സംഭവിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.