തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകളിലെല്ലാം തന്‍റെ പിറന്നാൾ ആഘോഷിക്കണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ ടോമിൻ ജെ.തച്ചങ്കരിയുടെ സർക്കുലർ. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് ആർ.ടി.ഒ ഓഫിസർമാരോട് കമീഷണർ ആവശ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് ഈ കാര്യത്തില്‍ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു‍. 


സംസ്ഥാനത്തെ പല ആര്‍ടിഒ ഓഫിസുകളിലും ലഡു വിതരണം ചെയ്ത് തന്‍റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.  വകുപ്പിലുള്ളവരെല്ലാം തന്‍റെ സഹോദരി സഹോരൻമാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്നും തച്ചങ്കരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.