തിരുവനന്തപുരം: ഗതാഗത കമീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആര്‍ടി ഓഫീസുകളില്‍ കേക്കു മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുസംബന്ധിച്ച്‌ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രിയും ചീഫ് സെക്രട്ടറിയും നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ പല ആര്‍ടിഒ ഓഫിസുകളിലും ലഡു വിതരണം ചെയ്ത് തന്‍റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്.  


അതേസമയം, തന്‍റെ പിറന്നാള്‍ ആഘോഷമാക്കിയിട്ടില്ലെന്നും  സ്വന്തം ചെലവിലാണ് ജീവനക്കാര്‍ക്ക് മധുരം നല്‍കിയതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു. ഇതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഗതാഗത കമ്മീഷണര്‍ പ്രതികരിച്ചു.