Attappadi Elephant Attack: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
Attappadi Elephant Attack: ഊരിലേക്ക് പോകുമ്പോൾ പുഴ മുറിച്ച് കടന്ന് അക്കരയിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്ന് അഗളി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലക്കാട്: Attappadi Elephant Attack: അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. പട്ടണക്കല്ല് ഊരിലെ മുരുകനാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇയാൾക്ക് നാൽപ്പത് വയസായിരുന്നു.
Also Read: Budhaditya Yoga: ബുധാദിത്യ യോഗത്തിലൂടെ കുംഭം ഉൾപ്പെടെ ഈ 6 രാശിക്കാർക്ക് ഡിസംബർ 3 വരെ വൻ ധനലാഭം!
ഞായറാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. ഉമ്മത്താംപ്പടിയിൽ നിന്നും ഊരിലേക്ക് പോകുമ്പോൾ വരഗാർ പുഴ മുറിച്ച് കടന്ന് അക്കരയിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അഗളി സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിനുളള നഷ്ടപരിഹാര തുക ഉടന്‍ നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. മൂന്ന് മാസം മുമ്പ് അട്ടപ്പാടിയില്‍ മറ്റൊരു യുവാവും കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചിരുന്നു.
Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇതിനിടയിൽ ഇടുക്കി ശാന്തൻപാറയിലും കാട്ടാന ആക്രമണത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...