തിരുവനന്തപുരം:കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍  കുട്ടനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയകുഴപ്പം തുടരുന്നു.സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വത്തിനുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ്‌ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തള്ളിക്കളഞ്ഞു.മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നാണ് രമേശ്‌ ചെന്നിത്തല പറഞ്ഞു.ഇക്കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടിലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.     


അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ്  കോണ്‍ഗ്രസ്‌   ഏറ്റെടുക്കണമെന്ന താല്‍പ്പര്യം ഉണ്ട്.നിലവിലെ സാഹചര്യത്തില്‍ കുട്ടനാട് സീറ്റില്‍ കേരളാ കോണ്‍ഗ്രസ്‌ (എം )ന്‍റെ ജോസഫ്‌ വിഭാഗവും ജോസ് കെ മാണി വിഭാഗവും അവകാശവാദവുമായി രംഗത്തുണ്ട്.അതുകൊണ്ട് തന്നെ പാലയില്‍ ഉണ്ടായത് പോലെ പരാജയം കുട്ടനാട്ടില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ആശങ്കയുണ്ട്.


അത് കൊണ്ട് തന്നെ സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രാദേശിക ഘടകത്തിന്‍റെ നിലപാട് .എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ രമേശ്‌ ചെന്നിത്തല നിലപാട് വ്യക്തമാക്കിയപ്പോള്‍ അത് പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തുമെന്ന് ഉറപ്പാണ്.അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃയോഗം നിര്‍ണ്ണായകമാകും.പ്രത്യേകിച്ചും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ്‌ മത്സരിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ചയാകും.