Congress: കാരണം കാണിക്കൽ നോട്ടിസിന് മറുപടി, സസ്പെൻഷൻ പിൻവലിക്കണമെന്ന് കെ.പി അനിൽകുമാർ
അനിൽകുമാറിന് പുറമെ മുൻ എം.എൽ.എ ശിവദാസൻ നായരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു
Trivandrum: തനിക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഒഴിവാക്കി സസ്പെൻഷൻ പിൻവലിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് കെ.പി അനിൽകുമാർ. താൻ അച്ചടക്ക ലംഘംനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഡി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് വന്നതിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറികളുണ്ടായത്. ഇത് സംബന്ധിച്ചുണ്ടായ ചാനൽ ചർച്ചയിലാണ് കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ.പി അനിൽകുമാർ സംസാരിച്ചുവെന്നും തുടർ നടപടികളുണ്ടായതും.
അനിൽകുമാറിന് പുറമെ മുൻ എം.എൽ.എ ശിവദാസൻ നായരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം താൻ ചാനൽ ചർച്ചയിൽ പങ്കെടുത്തപ്പോൾ ആരും തന്നെ വിലക്കിയിരുന്നില്ലെന്നും.കെ.പി.സി.സി പ്രസിഡൻറ് വിഷയത്തിൽ അനിൽകുമാറിന് അയച്ച കാരണം കാണിക്കൽ നോട്ടീസീൽ അദ്ദേഹം വ്യക്തമാക്കുന്നു.
ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
എന്നാൽ ശിവദാസൻ നായർ ഇതുവരെയും വിഷയത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. പൊട്ടിത്തെറികൾക്ക് പിന്നാലെ കോൺഗ്രസ്സ് നേതൃത്വം ആടിയുലയുകയാണ്. കെ.സി വേണുഗോപാലാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് കാണിച്ച് എ.ഐ ഗ്രൂപ്പുകൾ സംയുക്തമായി എ.ഐ.സി.സി യെ സമീപിക്കാൻ ഒരുങ്ങുകയാണ്. വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകുകയാണ്. ഉദ്ദേശം.
ALSO READ: കോൺഗ്രസിൽ തകർച്ചയുടെ വേഗം കൂടി; പുതിയ മാറ്റങ്ങൾ കോൺഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan
ഗുരുതരമായ ആരോപണങ്ങളാണ് വേണുഗോപാലിനെതിരെ ഉയരുന്നത്. സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ വേണുഗോപാൽ ശ്രമിക്കുന്നതായാണ് പരാതി. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ കെ.സി ഉണ്ടാക്കാൻ ശ്രമിക്കുന്നത് പുതിയ ഗ്രൂപ്പാണ്. ഇതാണ് വിവിധ ഗ്രൂപ്പുകൾ ഉയർത്തുന്ന പ്രധാന ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...