Budget 2021: സ്വകാര്യ വാഹനങ്ങൾ 20 വർഷം വരെ ഉപയോഗിക്കാം, Scrap നയം ആയി
ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇത് വ്യക്തമാക്കിയത്. നേരത്തെ വെഹിക്കിൾ സ്ക്രാപ്പ് പോളിസി ഉടൻ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടക്കം അറിയിച്ചിരുന്നു.
ന്യൂഡൽഹി: സ്ക്രാപ്പ് നയത്തിൽ തെല്ല് ഇളവ് നൽകി ബജറ്റ് പ്രഖ്യാപനം. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം വരെ മാത്രമെന്നത് ഇനി മുതൽ 20 വർഷമാക്കി. വാണിജ്യവാഹനങ്ങൾക്ക് 15 വർഷമായിരിക്കും കാലാവധി. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇത് വ്യക്തമാക്കിയത്. നേരത്തെ വെഹിക്കിൾ സ്ക്രാപ്പ് പോളിസി ഉടൻ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടക്കം അറിയിച്ചിരുന്നു.
15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ കരട് നയം സർക്കാരിന് സമർപ്പിച്ചിരുന്നു. ഡൽഹി(Delhi) അടക്കമുളള സ്ഥലങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു. ഇൗ നിയമത്തിനാണ് അഞ്ച് വർഷം കൂടി അധികം ലഭിക്കുന്നത്.
ALSO READ: Union Budget 2021 Live Update: കേരളത്തിൽ റോഡ് വികസനത്തിന് 65,000 കോടി, Kochi Metroക്ക് 1967 കോടി
പതിനഞ്ച് വർഷം പഴക്കമുള്ള കാറുകളും ബസുകളും ട്രക്കുകളും നിരത്തിലിറങ്ങുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് മുൻപായിരുന്നു നിതിൻ ഗഡ്കരിയുടെ(Nithin Gadkari) പ്രഖ്യാപനം. അതേസമയം5 വര്‍ഷത്തിനിടെ 1,41,678 കോടി രൂപ ചെലവഴിച്ച അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 നടപ്പാക്കും. ഇതിനായി ദശലക്ഷക്കണക്കിന് ജനസംഖ്യയുള്ള 42 നഗര കേന്ദ്രങ്ങള്‍ക്ക് 2,217 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
Union Budget 2021: എന്താണ് ബജറ്റ്, ആരാണ് ഇന്ത്യയിൽ ആദ്യം ബജറ്റ് അവതരിപ്പിച്ചത്?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...