ന്യൂഡൽഹി: ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു നിശ്ചിത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന വരവ് ചിലവു കണക്കുകളുടെ ആകെ രൂപമാണ് ബജറ്റ്. ഇന്ത്യയുടെ കാര്യമെടുത്താൽ നമ്മുടെ വാർഷിക ബജറ്റാണ് കേന്ദ്ര ബജറ്റ് എന്ന് പൊതുവിൽ അറിയപ്പെടുന്ന വാർഷിക ധനകാര്യപ്രസ്താവന. കേന്ദ്ര ബജറ്റിന് മുൻപായി ഒാരോ സംസ്ഥാനങ്ങളും തങ്ങളുടെ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും.
Also Read: Union Budget Mobile App: ബജറ്റ് 2021 ന്റെ എല്ലാ അപ്‌ഡേറ്റുകൾക്കുമായി ഈ ആപ് ഡൗൺലോഡുചെയ്യുക
ഭരണഘടനയുടെ(Constitution) അനുഛേദം 112 അനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പാർലമെണ്ടിൻറെ ഇരുസഭകളുടെയും മുന്നിൽ ബജറ്റ് വയ്ക്കനമെന്നുണ്ട്. രാഷ്ട്രത്തിൻറെ ധനകാര്യമണ്ഡലത്തിൻറെ നേതാവായ ധനകാര്യമന്ത്രിയുടെ സഹായത്തോടെയാണ് രാഷ്ട്രപതി ഇപ്രകാരം ചെയ്യുന്നത്.2016 വരെ എല്ലാവർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത്.
എന്നാൽ 2017 മുതൽ ഫെബ്രുവരിയിലെ ആദ്യ ദിനം(ഫെബ്രുവരി 1)ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് കേന്ദ്ര ബജറ്റ് നടപ്പിൽവിൽ വരുന്നു. അതിനു മുമ്പായി ബജറ്റ് പാർലമെണ്ടിൻറെ ഇരുസഭകളിലും വോട്ടെടുപ്പോടെ പാസ്സാക്കേണ്ടതുണ്ട്.
Union Budget 2021: ബജറ്റിൽ കർഷകരിൽ കൂടുതൽ ശ്രദ്ധ, 5 പദ്ധതികൾ വിപുലീകരിച്ചേക്കും
ബ്രിട്ടിഷ്(British) ഭരണകാലത്ത് 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യൻ കൗൺസിലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സൺ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് 1947 ൽ ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി ആണ്. നിർമ്മലാ സീതാരാമന് മുൻപ് ബജറ്റ് അവതരിപ്പിച്ച ഏക വനിത ഇന്ദിരാഗാന്ധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...