തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് കനത്ത സുരക്ഷയില്‍ ഇന്ന് തുറന്നു. സംഘര്‍ഷങ്ങള്‍ക്ക് ശേഷം പത്തു ദിവസം കഴിഞ്ഞാണ് ഇന്ന് കോളേജ് തുറന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനേയും നിയമിച്ചിട്ടുണ്ട്. മാത്രമല്ല മൂന്ന് അധ്യാപകരെ സ്ഥലം മാറ്റുകയും ചെയ്തു.


ഇനിയും അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് കാവലാണ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളേജ് അധികൃതരും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനു ശേഷം ഇന്ന് യൂണിവേഴ്സിറ്റി കോളേജ് തുറന്നത്.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ സഹപാഠിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടത്. 


കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനെയും പൊലീസ് അറസ്റ്റു ചെയ്തു.