ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന്‍ സീറ്റുകളിലേക്ക് നാല് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചതോടെ മുരളീധരനടക്കം മറ്റ് മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ടുപേര്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേത്കര്‍, അനില്‍ ദേശായി, വന്ദന ചവാന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


അതേസമയം രാജ്യസഭാംഗമായി വി. മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടത് ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.