തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. കേന്ദ്രമന്ത്രി ആയതിനുശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യത്തെ സന്ദര്‍ശമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുരളീധരന്‍റെ ആദ്യ സന്ദര്‍ശനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും. രാവിലെ 11:30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി നേതാക്കള്‍ ചേര്‍ന്ന്‍ സ്വീകരിക്കും.


തുടര്‍ന്ന് റോഡ്‌ ഷോയായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലും അവിടെ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും. അതിനുശേഷം പത്മവിഭൂഷൺ പി.പരമേശ്വരന്‍, കവയിത്രി സുഗതകുമാരി ടീച്ചര്‍ തുടങ്ങിയവരെയും അദ്ദേഹം സന്ദര്‍ശിക്കും.