തിരുവനന്തപുരം∙മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍റെ പദവി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല. ഭരണ പരിഷ്കാര കമ്മിഷന്‍റെ സാധുതയും സാധ്യതയും പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്മീഷന്‍റെ ഘടനയും നിയമസാധുതയും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്.  തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.


നേരത്തെ, ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനായി വി.എസിനെ നിയമിക്കാന്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും ധാരണയായിരുന്നു. ഈ കാര്യം ചൊവ്വാഴ്ച സി.പി.ഐ നേതൃത്വത്തെ  അറിയിച്ചിരുന്നു. വി.എസും അനുകൂലമായി പ്രതികരിച്ചു.