കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊലയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത്‌ മനസാക്ഷിയില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസുകാർ തന്നെ പ്രതികളായ കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖില സംസ്ഥാന സർക്കാരിനേയും സിബിഐയേയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചിരുന്നു.


പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കസ്റ്റഡി മരണമായതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്തിന്‍റെ ഭാര്യ അഖില ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.