മംഗലാപുരം: വാര്‍ധാ ചുഴലിക്കാറ്റില്‍ റെയില്‍ ഗതാഗതം താളംതെറ്റിയതിനെ തുടര്‍ന്ന് ഇന്നത്തെ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി.


കന്യാകുമാരി- ബെംഗളൂരു സിറ്റി എക്‌സ്പ്രസ്, ചെന്നൈ എഗ്മൂര്‍ -കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍, മംഗളൂരു- ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, മംഗളൂരു -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ മറ്റു ട്രെയിനുകളെന്ന്‍ ദക്ഷിണ റയില്‍വേ അറിയിച്ചു.