റണാകുളം മഹാരാജാസില്‍ അഭിമന്യൂവിനെ കൊല്ലാനുള്ള കാരണമായി പറയുന്ന 'വര്‍ഗ്ഗീയത തുലയട്ടെ' എന്ന ചുവരെഴുത്ത് ചില്ലിട്ട് ചരിത്ര സ്മാരകമാക്കി. ഇതോടെ അഭിമന്യൂവിന്‍റെ ആദ്യ രക്തസാക്ഷി സ്മാരകം കൂടിയാവുകയാണ് ഈ മതിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജിന്‍റെ കിഴക്കേ ഗേറ്റിന്‍റെ വലതു വശമുള്ള രണ്ടാമത്തെ പാളിയാണ് ചുവന്ന ഫ്രെയ്മിട്ട് വെള്ളം വീഴാത്ത വിധം റൂഫിട്ട് സംരക്ഷിച്ചത്. മതിലിനാകെ ചില്ലുമിട്ട് സംരക്ഷിച്ചിരിക്കുകയാണ്.


ജൂലൈ 1ന് രാത്രിയിലാണ് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. കോളേജിന്‍റെ കിഴക്കേ ഗേറ്റിന്‍റെ ഇരുവശവുമുള്ള മതിലില്‍ പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചുവരെഴുതിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നത്.


വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ കോളേജ് മതിലില്‍ ചുവരെഴുതാന്‍ പാതിരാത്രിയില്‍ എത്തിയതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് അഭിമന്യൂവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.