Varkala Paragliding Accident: വർക്കലയിലെ പാരാഗ്ലൈഡിങ് അപകടത്തിന് കാരണം ട്രെയിനറുടെ പിഴവ്; മൂന്ന് പേർ അറസ്റ്റിൽ, പാരാഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസ്
Paragliding Accident Case: ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: വർക്കലയിൽ പാരഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടം ട്രെയിനറുടെ പിഴവെന്ന് പോലീസ്. അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
പാരാഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമ്പനി ഉടമകൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പാപനാശത്ത് പാരാഗ്ലൈഡിങ്ങിന് കമ്പനിക്ക് അനുമതി ഇല്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡ് കമ്പനിയുടെ ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് യുവതിയിൽ നിന്ന് വെള്ള പേപ്പറിൽ ഒപ്പ് വാങ്ങിയത്.
വർക്കല പാപനാശത്ത് പാരഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണി കുടുങ്ങിയത്. കോയമ്പത്തൂർ സ്വദേശിയായ യുവതിയും ഇൻസ്ട്രക്ടറുമാണ് 100 മീറ്ററോളം ഉയരം വരുന്ന ലൈറ്റിന്റെ തൂണിൽ കുടുങ്ങിയത്. ഇരുവരും അമ്പത് അടി ഉയരത്തിലാണ് കുടുങ്ങിക്കിടന്നത്.
ALSO READ: Crime: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിലെന്ന് പോലീസ്
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ഒരു മണിക്കൂറോളം നീണ്ട നിന്ന് പരശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഹൈമാസ്റ്റ് ലൈറ്റ് തൂണിന്റെ കീഴിൽ വല വിരിച്ച് അതില്ലേക്ക് ഇരുവരും സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം രക്ഷപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫയർ ഫോഴ്സ് വിരിച്ച വലയിലേക്ക് വീണതിനാൽ ഇരുവർക്കും പരിക്കുകൾ ഇല്ലെന്നാണ് വിവരം. എന്നാൽ ലൈറ്റിന്റെ തൂണിൽ കുടുങ്ങിയതിനാൽ ഇരുവരും കടലിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...