തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറുമെന്ന്  ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്ത്‌. 2000 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്രാവശ്യം പ്രചാരണത്തിന്‍റെ തുടക്കം മുതലേ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. മറ്റ് കക്ഷികള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിട്ടുപോലും മണ്ഡലത്തില്‍ അത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 


യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ മാത്രമല്ല എല്ലാ സമുദായങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 


ആദ്യഫലസൂചനകള്‍ വരുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി.കെ.പ്രശാന്ത് 40 വോട്ടുകള്‍ക്ക് മുന്നിലാണ്.